കൊയ്യം ജനാർദനനെ പുറത്താക്കി കെപിസിസി

MARCH 26, 2026, 8:56 PM

കണ്ണൂർ: തളിപ്പറമ്പിലെ കോൺഗ്രസ് വിമതൻ കൊയ്യം ജനാർദനനെ പുറത്താക്കി കെപിസിസി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.

പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേതൃത്വം ഇടപെട്ടിട്ടും മത്സരത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് തീരുമാനം.  

നേരത്തെ തന്നെ കൊയ്യം ജനാർദനനെ പുറത്താക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, നേതാക്കൾ ഇടപെട്ട് ജനാർദനനെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

ആദ്യ ഘട്ടത്തിൽ ഡിസിസി നേതൃത്വവും കെപിസിസി നേതൃത്വവും കൊയ്യം ജനാർദനനുമായി സംസാരിച്ചു.

തളിപ്പറമ്പിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയില്ലാതെ താൻ പിന്മാറില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ജനാർദനൻ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam