കോഴിക്കോട്: കോഴിക്കോട് പ്ലസ് ടു വിദ്യാർത്ഥി ടെർഫിൽ കുഴഞ്ഞ് വീണ് മരിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടെർഫിൽ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ്( 18) ആണ് മരിച്ചത്.
കോഴിക്കോട് ക്രിസ്ത്യൻ കോളേജിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
