എംഡിഎംഎ പണമിടപാട് കേസിലെ പ്രധാനകണ്ണി പിടിയിൽ 

JULY 25, 2026, 7:04 PM

കോഴിക്കോട്: എംഡിഎംഎ പണമിടപാടുകളിലെ പ്രധാനകണ്ണി പോലീസ് പിടിയിൽ.  ബാലുശ്ശേരി സ്വദേശി കാവ്യയാണ് പിടിയിലായത്.

ഏതാനും ദിവസങ്ങൾക്കു മുൻപ്  എംഡിഎംഎ ഇടപാട് നടത്തിയിരുന്ന പേരാമ്പ്ര സ്വദേശിനി കീർത്തനയെ  പിടികൂടിയിരുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പണമിടപാട് നടത്തിയ മുഖ്യപ്രതിയായ കാവ്യയെ ശനിയാഴ്ച പോലീസ് പിടികൂടിയത്.

  കീർത്തനയും  കാവ്യയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്.  ദിവസങ്ങൾക്കുമുൻപേ ആവിക്കൽ സ്വദേശിയായ സഫുവാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എം.ഡി.എം.എ യുമായി പോലീസും ഡാൻസാഫ് സ്ക്വാഡുംചേർന്ന് പിടികൂടിയിരുന്നു.

vachakam
vachakam
vachakam

ഇയാളുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കീർത്തനയിലേക്ക് എത്തിയത്. കീർത്തനയെ ചോദ്യം ചെയ്ത നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ കാവ്യയിലേക്ക് അന്വേഷണം എത്തിയത്. 

വളരെ ആസൂത്രിതമായ രീതിയിലായിരുന്നു ഇരുവരുടെയും ലഹരി ഇടപാടുകൾ. ലഹരിമരുന്ന് ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. പണം അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തിയാൽ, ഇവർ ആവശ്യക്കാർക്ക് ലൊക്കേഷൻ അയച്ചുനൽകും. തുടർന്ന് ഈ ലൊക്കേഷനിൽ മറ്റൊരു വ്യക്തി എത്തിയാണ് എം.ഡി.എം.എ കൈമാറുന്നത്. അറസ്റ്റിലായ കാവ്യയെ വൈദ്യ പരിശോധനയിക്ക്ശേഷം കോടതിയിൽ ഹാജരാക്കും.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam