നവ്യയുടെ ആസ്തി 7 കോടി,  മന്ത്രി റിയാസിന്റെ സമ്പാദ്യം 5 ലക്ഷം 

MARCH 21, 2026, 8:51 PM

 കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മൂന്ന് പ്രധാനമുന്നണികളുടെ സ്ഥാനാർഥികൾ ശനിയാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. പിന്നാലെ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങളും പുറത്ത്.   കോഴിക്കോട്  നോർത്ത് മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി നവ്യാ ഹരിദാസാണ് ഏറ്റവും കൂടുതൽ സ്വത്ത്.   

 7,33,91,934 രൂപയാണ് നവ്യയുടെ സമ്പ്യാദ്യം. 50 പവൻ സ്വർണവും സെലേറിയോ കാറും ഉൾപ്പെടെയാണിത്. ആൾട്ടോ കാറുൾപ്പെടെ 56,20,000 രൂപയാണ് ഭർത്താവിനുള്ളത്. ഇരുവരുടെയും കൈവശം 10,000 രൂപവീതമുണ്ട്.

 10,00,000 രൂപയുടെ സ്ഥലം നവ്യയുടെപേരിലും 46,50,000 രൂപയുടെ വീടുൾപ്പെടെയുള്ള സ്ഥലം ഭർത്താവിന്റെപേരിലുമുണ്ട്. 7,76,027 രൂപയുടെ ബാധ്യതയും നവ്യക്കുണ്ട്. 

vachakam
vachakam
vachakam

 സമ്പാദ്യത്തിൽ പിന്നിൽ ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വി.ടി. സൂരജാണ്. 25,200 രൂപയാണ് സൂരജിന്റെ സമ്പാദ്യം. വീടോ സ്ഥലമോ ഇല്ല. 6,50000 രൂപ ബാധ്യതയുമുണ്ട്.

    ബേപ്പൂർ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് 4,83,227 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യക്ക് 58 പവൻ സ്വർണവും മൂന്നുകമ്പനികളിലെ നിക്ഷേപവും ഉൾപ്പെടെ 86,10,851 രൂപയുടെ സമ്പാദ്യമുണ്ട്. കിയാൽ അൺലിസ്റ്റഡിൽ അഞ്ചുലക്ഷം രൂപയുടെയും എക്‌സാലോജിക്കിൽ ഒരുലക്ഷത്തിന്റെയും ലേക്കർ ഇന്ത്യയിൽ 10,94,742 രൂപയുടെയും നിക്ഷേപമാണുള്ളത്.

 റിയാസിന്റെ കൈവശം 2000 രൂപയും ഭാര്യയുടെ കൈവശം 5000 രൂപയുമാണുള്ളത്. രണ്ടുപേർക്കും വാഹനമില്ല. റിയാസിന്റെപേരിൽ വീടുൾപ്പെടെ 34,93,000 രൂപയുടെ സ്ഥലവും ഭാര്യയുടെപേരിൽ വീടുൾപ്പെടെ 1,04,75,000 രൂപയുടെ സ്ഥലവുമുണ്ട്. മുഹമ്മദ് റിയാസിന്റെപേരിൽ സമരവുമായി ബന്ധപ്പെട്ട 12 കേസുണ്ട്. 

vachakam
vachakam
vachakam

 വടകര മണ്ഡലം ആർഎംപിഐ - യുഡിഎഫ് സ്ഥാനാർഥി കെ.കെ രമയുടെ കൈവശമുള്ളത് 3600 രൂപയാണ്. ഒരു കാറും സ്‌കൂട്ടറും 32 ഗ്രാം സ്വർണവുമുണ്ട്. ആകെ സമ്പാദ്യത്തിന്റെ മൂല്യം 19.99 ലക്ഷം. 40 ലക്ഷം രൂപ മൂല്യം വരുന്ന വീടും സ്വത്തുമുണ്ട്. ബാധ്യത 27.88 ലക്ഷം രൂപയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam