കോഴിക്കോട്: സോഷ്യൽ മീഡിയയിൽ അധിക്ഷേപം ഉയർന്നതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച ഷിംജിതയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് വടകര സ്വദേശിനിയും മുസ്ലിം ലീഗ് നേതാവും ആയ ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
അതേസമയം, വടകരയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ദീപക്കിന്റെ ആത്മഹത്യയിൽ മുൻ ലീഗ് പഞ്ചായത്ത് അംഗമായ ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുള്ളില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപക് ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള ഷിംജിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
