കോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കോഴിക്കോട് കോൺഗ്രസിൽ വീണ്ടും രാജി. ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് രാജിവെച്ചു.
ജനറൽ സെക്രട്ടറി സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായി ബാബുരാജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
'നാലര വർഷമായി പാർട്ടിയിൽ യാതൊരു പ്രവർത്തനവും നടത്താത്ത ഒരു മുൻ ബ്ലോക്ക് പ്രസിഡന്റിനെ വാർഡ് 65ൽ നൂലിൽ കെട്ടി സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ്.
പാർട്ടിക്കല്ല, സിസ്റ്റത്തിനാണ് തകരാർ. കോഴിക്കോട് സിപിഐഎം- കോൺഗ്രസ് നെക്‌സസാണ്. അഴിമതിയുടെ കൂടാരത്തിലെ പങ്ക് കച്ചവടക്കാരാണ്. കോൺഗ്രസിൽ പ്രതികരിക്കാൻ ആളില്ലാതായി', ബാബുരാജ് പറഞ്ഞു.
നേരത്തെ നടക്കാവ് കൗൺസിലർ അൽഫോൻസ രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും ദീപാ ദാസ് മുൻഷിക്കും ബാബുരാജ് പരാതി നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
