'ആ പട്ടിക വേറെ'; കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം.വിനുവിൻ്റെ പേരുള്ളത് നിയമസഭാ വോട്ടർ പട്ടികയിൽ 

NOVEMBER 18, 2025, 3:21 AM

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ സ്ഥാനാർഥി വി.എം.വിനുവിൻ്റെ പേരുള്ളത് വേറെ പട്ടികയിലെന്ന് റിപ്പോർട്ട്. 2021ലെ നിയമസഭാ വോട്ടർ പട്ടികയിലാണ് വി.എം. വിനുവിൻ്റേയും കുടുംബത്തിൻ്റേയും പേരുള്ളത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 79-ാം നമ്പർ ബൂത്തിലാണ് വോട്ട്. 79-ാം നമ്പർ ബൂത്തിലെ ക്രമനമ്പർ 1088 മുതൽ 1091 വരെയുള്ള വോട്ടുകളാണ് വി. എം. വിനുവിനും കുടുംബത്തിനും ഉള്ളത് എന്നാണ് വിവരം.

എന്നാൽ 2020ലെ തെരഞ്ഞെടുപ്പിൽ മലാപ്പറമ്പിൽ താൻ വോട്ട് ചെയ്തതായി വി.എം. വിനു അവകാശപ്പെട്ടിരുന്നു.  മലാപ്പറമ്പ് ഡിവിഷനിൽ 2020ലെ വോട്ടർ പട്ടികയിലും വി.എം. വിനുവിൻ്റെ പേരില്ലെന്ന് തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam