കോഴിക്കോട് അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണതായി റിപ്പോർട്ട്. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം. അതുകൊണ്ട് വലിയ അപകടം ഒഴിവായി
ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. ടീച്ചറുടെ കസേരയിലും മേശപ്പുറത്തും കുട്ടികൾ ഇരിക്കുന്ന ഇടത്തുമെല്ലാം കോൺക്രീറ്റ് കഷ്ണങ്ങൾ വീണു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പലതവണ കോർപ്പറേഷനിൽ പരാതി നൽകിയെങ്കിലും ഈ പരാതിയൊന്നും അധികൃതർ ഗൗരവത്തിൽ എടുത്തില്ലെന്നാണ് ഉയരുന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
