കണ്ണൂർ: കോൺഗ്രസ്സ് പുറത്താക്കിയതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി തളിപ്പറമ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കൊയ്യം ജനാര്‍ദ്ദനന്‍.
"എന്റെ കൈയ്യിൽ പണമില്ലെന്ന് പറയുന്നവർ ശരിയാണ്. അക്കൗണ്ടിൽ ആകെയുള്ളത് 304 രൂപയാണെന്ന് പത്രിക പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. മകൾ അയച്ചുതന്ന പൈസ കൊണ്ടാണ് ഞാൻ നോമിനേഷൻ കൊടുത്തത്. 53 കൊല്ലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ഞാൻ ഒന്നും സമ്പാദിച്ചിട്ടില്ല. ഞാൻ ജീവിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്." തന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനെ തകർക്കുന്ന നേതാക്കൾക്കുള്ള സന്ദർഭോചിതമായ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎം വിട്ടുവന്ന ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനുള്ള യുഡിഎഫ് തീരുമാനമാണ് കൊയ്യം ജനാർദ്ദനനെ പ്രകോപിപ്പിച്ചത്. കോൺഗ്രസുകാരെ അക്രമിക്കാൻ നേതൃത്വം നൽകിയ ആളാണ് ടി.കെ. ഗോവിന്ദൻ എന്ന് അദ്ദേഹം ആരോപിച്ചു. ഷുക്കൂറിന്റെ ആത്മാവിനോട് നീതി പുലർത്താൻ നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വിമതനായി മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൊയ്യം ജനാർദ്ദനനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കൊയ്യം ജനാര്‍ദ്ദനന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കൊയ്യം ജനാര്‍ദ്ദനന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ഇദ്ദേഹത്തിന് ടെലിവിഷനാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു കൊയ്യം ജനാര്‍ദ്ദനന്‍. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
