കോട്ടയം : തിരുവാതുക്കലിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിന് അവരുടെ മകന്റെ മരണവുമായി ബന്ധമില്ലെന്ന നിഗമനത്തിൽ സിബിഐ.
ദമ്പതികളുടെ മരണവും മകന്റെ മരണവും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിൽ ചില ഊഹാപോഹങ്ങൾ പരന്നിരുന്നു.
ഈ സംഭവത്തിലാണ് ഇപ്പോൾ സിബിഐ തങ്ങളുടെ പ്രാഥമിക നിഗമനം വ്യക്തമാക്കിയിരിക്കുന്നത്.
ദമ്പതികളുടെ മകൻ ഗൗതം 2017ൽ ട്രെയിൻ തട്ടി മരിച്ച സംഭവം അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞദിവസം ഇവരുടെ വീട് സന്ദർശിച്ചിരുന്നു.
ഹൈക്കോടതി നിർദേശപ്രകാരം ഈ ഫെബ്രുവരിയിലാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്. ദമ്പതികളുടെ കൊലപാതകത്തിൽ പ്രതിയായ അസം സ്വദേശി അമിത്തിനെ ചോദ്യംചെയ്യുന്നതു സിബിഐ പരിഗണിക്കുന്നുണ്ട്. സംശയങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാകും ചോദ്യം ചെയ്യൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്