കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയ പാത തകർന്നു വീണ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം, ദേശീയപാത അതോറിറ്റിയുടെയും നിർമാണ കമ്പനിയുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സ്ഥലവാസികൾ ആരോപിക്കുന്നു.ദേശീയപാതക്ക് അടിയിലൂടെ കടന്നു പോകുന്ന വെള്ളം ഒഴുകുന്ന ഓടക്ക് മതിയായ സംവിധാനം ഒരുക്കാത്ത നിർമാണപ്രവർത്തനങ്ങളാണ് ഇടിഞ്ഞുവീഴാൻ ഇടയാക്കിയതെന്നാണ് സമീപവാസികളുടെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
