കളമശ്ശേരി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ കൂനംതൈയിൽ പ്രവർത്തിച്ചിരുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളായ സ്പാ ഉടമ ശ്രീരാജ്, സുഹൃത്ത് ജിത് മാർട്ടിൻ എന്നിവരെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം. രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്. ലഹരിവസ്തുക്കൾ വലിപ്പിക്കുകയും വെള്ളത്തിൽ കലർത്തി കുടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും അതിജീവിതയെ കാണാൻ എത്തിയിരുന്നു. കേസിൽ നിന്നു പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി വ്യക്തമാക്കി.
കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്. പൊലീസ് ബുധനാഴ്ച രാത്രി മൊഴിയെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
