കോൺഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിൻ്റെ ഭാര്യയ്ക്ക് താൽക്കാലിക നിയമനം: ജോലി നൽ‌കിയത് അപേക്ഷ ക്ഷണിക്കാതെ

OCTOBER 8, 2026, 1:52 AM

തിരുവന്നതപുരം: കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ താല്‍ക്കാലിക നിയമനം.

അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി ജോലി നല്‍കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. 

സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം നല്‍കിയത്. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിച്ചതാണെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40000 രൂപയാണ് ശമ്പളം ലഭിക്കുക. 

vachakam
vachakam
vachakam

ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോഡാറ്റ കിട്ടിയെന്നും പിന്നാലെ നിയമനം നടത്തിയെന്നുമാണ് സീമാറ്റ് ഡയറക്ടര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. നിയമന നയപടി ക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് സീമാറ്റ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ആ പദവിയില്‍ ജോലി ചെയ്യാന്‍ പറ്റുന്ന നിലയില്‍ യോഗ്യതകള്‍ ഷാനിക്കുണ്ട് എന്ന് കണ്ടാണ് നിയമനം നയത്തിയതെന്നാണ് വിശദീകരണം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam