ഗ്യാനേഷ് കുമാറിന്റെ രാജി; തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം സ്തംഭിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം

OCTOBER 8, 2026, 9:46 PM

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം സ്തംഭിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.  രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്‍ഡ്യാസഖ്യം മാര്‍ച്ച് തീരുമാനിച്ചത്.ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണം അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വെെകിട്ട് മൂന്ന് മണിയോടെ പാർലമെന്‍റ് സെൻട്രൽ ഹാളിൽ സമ്മേളിച്ച് അവിടെ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം.

അതിനിടെ, പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് ഇന്നും അതീവ സുരക്ഷയിലാണ് ഡല്‍ഹി.തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ മുഴുവന്‍ സമയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്‍ഡ്യാസഖ്യം പ്രതിഷേധം ശക്തമാക്കുന്നതിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടിയും നാളെ ഡല്‍ഹിയിലെത്തും. മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി ഇന്ന് മാര്‍ച്ചിന്റെ ഭാഗമാകും. അഭിഷേക് ബാനര്‍ജി പങ്കെടുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് മമത നേരിട്ട് എത്താമെന്ന് അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam