കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ നൽകിയ ഹർജി ഹൈക്കോടതി വീണ്ടും തള്ളി.
ഇത് രണ്ടാം തവണയാണ് ആവശ്യം ഹൈക്കോടതി തള്ളുന്നത്. ഇക്കഴിഞ്ഞ മാർച്ചിലും സമാന ആവശ്യവുമായി അൻവർ എത്തിയെങ്കിലും കേസ് ഹൈക്കോടതി തള്ളിയിരുന്നു. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് അൻവറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലൻസ് കേസെടുത്തത്.
വായ്പ ക്രമക്കേടിൽ 22.30 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നായിരുന്നു വിജിലൻസ് പ്രാഥമിക കണ്ടെത്തൽ.
കെ.എഫ്.സി തട്ടിപ്പിൽ കഴിഞ്ഞ വർഷം ജൂലൈ 29തിനാണ് അൻവർ അടക്കമുള്ളവർക്കെതിരെ തിരുവനന്തപുരത്തെ വിജിലൻസ് കേസെടുത്തത്. കേരള ഫിനാൻസ് കോർപ്പറേഷൻ മലപ്പുറം ബ്രാഞ്ച് ചീഫ് മാനേജർ അബ്ദുൽമനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ് പി, പി വി അൻവർ, പി വി അൻവറിന്റെ ഡ്രൈവറും മാലംകുളം കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറുമായ സിയാദ് എന്നിവരെ ഒന്ന് മുതൽ 5 വരെ പ്രതികളായാണ് കേസെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
