പിണറായി വിജയന്‍റെ പ്രസ് സെക്രട്ടറിയെ മാറ്റി

OCTOBER 8, 2026, 9:23 PM

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രസ് സെക്രട്ടറിയെ മാറ്റി. മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന തീരുമാനത്തിലാണ് മാറ്റം.   

 മനോഹരൻ മോറായിയെ മാറ്റി പി.എം മനോജിനെ നിയമിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പ്രസ് സെക്രട്ടറിയായിരുന്നു പി.എം മനോജ്. 

അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലെ കാരണം ഔദ്യോഗികമായി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ് അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുമായുള്ള ഇടപെടൽ ശക്തമാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്.  

vachakam
vachakam
vachakam

 നേരത്തെ, ദേശാഭിമാനിയിൽ പ്രവർത്തിച്ചയാളായിരുന്നു മനോഹൻ മോറായി. പ്രതിപക്ഷ നേതാവിന്‍റെ പ്രസ് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ച് ദിവസങ്ങൾക്കകമാണ് പുതിയ മാറ്റം. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam