തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നടത്തിയ മിന്നൽ പരിശോധനകൾക്ക് പിന്നാലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വ്യാജ ലോൺ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകളും മൊബൈൽ ഫോണുകളുമാണ് അന്വേഷണസംഘം പിടിച്ചെടുത്തത്.
അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ നിർണായക രേഖകളും ഫോണുകളും കണ്ടെടുത്തതായി ഇഡി അറിയിച്ചു.
പരിശോധനയുടെ ഭാഗമായി 1.82 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന രണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇഡി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
തെന്നല സര്‍വീസ് ബാങ്കുമായി ബന്ധപ്പെട്ട കേസിലെ പരിശോധനകള്‍ക്ക് പിന്നാലെ 20 ഫിക്സഡ് ഡെപ്പോസിറ്റ് അക്കൌണ്ടുകള്‍ മരവിപ്പിച്ചതായും കുട്ടനെല്ലൂര്‍ ബാങ്കുമായി ബന്ധപ്പെട്ട PMLA കേസിലും നിര്‍ണായക രേഖകള്‍ കണ്ടെടുത്തെന്നും പിടിച്ചെടുത്തത് പ്രതികള്‍ക്ക് ലോണ്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളെന്നും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
