പ്രതിപക്ഷത്തെ മറികടക്കാന്‍ ഭരണപക്ഷ തന്ത്രം: ബി.ജെ.പി നീക്കങ്ങള്‍ക്ക് പിന്നില്‍ പുതിയ രാഷ്ടീയ കണക്കുകൂട്ടലുകള്‍

OCTOBER 8, 2026, 8:19 PM

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയതലത്തില്‍ പ്രതിഷേധം ആളിപ്പടരുമ്പോള്‍, വിഷയത്തില്‍ നേരിട്ട് ഇടപെടാതെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥികളും തെരുവിലിറങ്ങിയിട്ടും സര്‍ക്കാരോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരാതെ മൗനം പാലിക്കുന്നത് പ്രത്യേക രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കുന്ന പ്രക്ഷോഭത്തിന് ഉയര്‍ന്ന മാധ്യമശ്രദ്ധയും രാഷ്ട്രീയ പ്രാധാന്യവും ലഭിക്കുന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് വന്‍ തിരിച്ചുവരവിന് വഴിതുറക്കുമെന്ന് ഭരണപക്ഷം വിലയിരുത്തുന്നു. പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കാന്‍ ഇറങ്ങിയാല്‍ അത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ കണക്കുകൂട്ടല്‍. ഇതിനാല്‍ പ്രക്ഷോഭത്തെ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന തോന്നലുണ്ടാക്കി വിഷയം തണുപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സമരങ്ങള്‍ക്ക് പകരം സി.ജെ.പി പോലെയുള്ള ഇതര സംഘടനകളുടെ സമരം കൂടുതല്‍ ശ്രദ്ധനേടുന്നത് ബി.ജെ.പിയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി വൃത്തങ്ങള്‍. പരമ്പരാഗത രാഷ്ട്രീയ ഘടനയില്ലാത്ത സി.ജെ.പിയെ ഒരു താത്കാലിക പ്രതിഭാസമായി കാണുന്ന ഭരണപക്ഷം, അവരുടെ വരവോടെ പ്രതിപക്ഷ മുന്നണിയുടെ രാഷ്ട്രീയ മേല്‍ക്കൈ ദുര്‍ബലമാകുമെന്ന് കരുതുന്നു. വരും ദിവസങ്ങളില്‍ സി.ജെ.പി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുന്നതോടെ ശ്രദ്ധ അങ്ങോട്ട് മാറുമെന്നും, അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുന്നേറ്റത്തെ തടയാന്‍ സഹായിക്കുമെന്നും ബി.ജെ.പി വിലയിരുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam