വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; അധിക വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ച് കെഎസ്ഇബി

OCTOBER 8, 2026, 8:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി വൈദ്യുതി വാങ്ങാന്‍ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി. 

കനത്ത മഴക്കുറവ്, അണക്കെട്ടുകളിലെ വെള്ളം കുറഞ്ഞത്, പവര്‍ ഉല്‍പ്പാദനത്തിലുണ്ടായ 80 ശതമാനത്തിന്റെ കുറവ്, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാതിരുന്നത് എന്നിവയെല്ലാം കഴിഞ്ഞ ചില മാസങ്ങളായി സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ജനുവരി മുതല്‍ മെയ് വരെ വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്. വിവിധ സമയങ്ങളിലേക്ക് 300 മുതല്‍ 1300 മെഗാവാട്ട് വരെയാണ് വൈദ്യുതി വാങ്ങുക. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് മുന്‍കരുതല്‍. ജനുവരിയില്‍ 2400 മെഗാവാട്ടിനാണ് ടെന്‍ഡര്‍. ഫെബ്രുവരിയില്‍ 2700 മെഗാവാട്ടും മാര്‍ച്ചില്‍ 3000 മെഗാവാട്ടും വാങ്ങാനാണ് ശ്രമം. ഏപ്രില്‍, മേയ് മാസങ്ങളില്‍ 3900 മെഗാവാട്ട് വീതം വാങ്ങാനാണ് ടെന്‍ഡര്‍ വിളിച്ചത്.

vachakam
vachakam
vachakam

 മഴ കുറഞ്ഞത് മൂലം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വൈദ്യുതി ഉപയോഗത്തില്‍ ആയിരം മെഗാവാട്ടിന്റെ വര്‍ധനവ് ഉണ്ടായത് വൈദ്യുതി ഉല്‍പ്പാദനക്കുറവിലേക്കും അതുവഴി പവര്‍ക്കട്ടിലേക്കും വഴിവച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് പരക്കെ മഴ ലഭിച്ചതിനാല്‍ വൈദ്യുതി ആവശ്യകത കുറഞ്ഞതോടെ പവര്‍ കട്ടും ഇല്ലായിരുന്നു. ടെന്‍ഡര്‍ വിളിച്ച് അധിക വൈദ്യുതി കൂടി വാങ്ങുന്നതോടെ സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാവും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam