തിരിച്ചെത്തിയ പ്രവാസികൾക്ക് ഇനി നോർക്ക തിരിച്ചറിയൽ കാർഡ്

OCTOBER 8, 2026, 4:43 AM

നാമ: വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസികളായിരുന്ന മലയാളി പ്രവാസികൾക്കായി പ്രത്യേക തിരിച്ചറിയൽ രേഖ നൽകുന്ന 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' (NORKA Returnee ID Card) പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികൾക്കാണ് ഈ തിരിച്ചറിയൽ കാർഡിന് അർഹതയുള്ളത്.

പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ ഒക്ടോബർ 8 വ്യാഴാഴ്ച രാവിലെ 11 മണി മുതൽ പൊതുജനങ്ങൾക്കായി ലഭ്യമായി തുടങ്ങി. നോർക്ക റൂട്ട്സ് (NORKA Roots) വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്.

vachakam
vachakam
vachakam

നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓൺലൈനായോ, കേരളത്തിലെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയോ പ്രവാസികൾക്ക് കാർഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam