തൃശൂർ: തൃശൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ചത് കൊച്ചി ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫ്. അടാട്ടുള്ള സ്വകാര്യ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
മുളങ്കുന്നത്തുകാവ് സ്വദേശിനി ശാർമിളയെയാണ് മാർട്ടിൻ കത്തി കൊണ്ട് പുറത്ത് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും ഒരുമിച്ചായിരുന്നു താമസം.
കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ്. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
