കൊച്ചി: മെട്രോ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കടവന്ത്ര–പനമ്പിള്ളി നഗർ–കെ.പി. വള്ളോൻ റോഡ് വഴി സർകുലർ ഫീഡർ ബസ് ഇന്ന് മുതൽ സർവീസ് ആരംഭിച്ചു.
രാവിലെ 8 മണി മുതൽ വൈകിട്ട് 7.50 വരെ ഈ സർവീസ് ലഭ്യമാകും. പുതിയ സർവീസ് ആരംഭിക്കുന്നത് നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും മെട്രോ യാത്ര കൂടുതൽ എളുപ്പമാക്കാനുമാണ്.
കടവന്ത്ര മെട്രോ സ്റ്റേഷൻ മുന്നിൽ നിന്ന് ബസ് യാത്ര ആരംഭിക്കും. മനോരമ ജംഗ്ഷൻ, പനമ്പിള്ളി നഗർ റോഡ്, ജസ്റ്റിസ് കൃഷ്ണയ്യർ റോഡ്, കെ.പി. വള്ളോൻ റോഡ്, സഹോദരൻ അയ്യപ്പൻ റോഡ് എന്നിവ വഴി ബസ് മടങ്ങിവരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്