കൊച്ചി: ഗുരുവായൂരിൽ 2021-ല്‍ സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍.
ഡീലിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഡീല്‍ വ്യക്തമാക്കുന്ന തരം സൂചനകള്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന സമയം തന്നെ ലഭിച്ചിരുന്നുവെന്നുമാണ് കെ.എന്‍.എ ഖാദര്‍ പറയുന്നത്. തന്റെ ആത്മകഥയായ 'വ്യാകരണമില്ലാത്ത പുസ്തക'ത്തിലാണ് സിപിഐഎം-ബിജെപി ഡീല്‍ ആരോപണം. പുസ്തകം ഇന്ന് പുറത്തിറങ്ങും.
2021 തെരഞ്ഞെടുപ്പിലെ ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു കെഎന്‍എ ഖാദര്‍. തന്റെ പരാജയത്തിന് കാരണം സിപിഐഎം ബിജെപിയുമായി ഉണ്ടാക്കിയ ഡീല്‍ ആണെന്നും ബിജെപി അതിനായി മണ്ഡലത്തില്‍ സജീവമല്ലാത്ത, ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നുവെന്നും കെഎന്‍എ ഖാദര്‍ ആരോപിക്കുന്നു. ഗുരുവായൂരിലെ ഒക്കച്ചങ്ങാതിമാര്‍' എന്ന അധ്യായത്തിലാണ് ആരോപണങ്ങള്‍.
'മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രത്യേകം ജാഗ്രത പുലര്‍ത്തിയ മണ്ഡലമായിരുന്നു ഗുരുവായൂര്‍.എനിക്കതിരെ അദ്ദേഹം നേരിട്ട് ചില പ്രസ്താവനകള്‍ നടത്തി. ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചു. സത്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. അതാണ് യുഡിഎഫിന്റെ തോല്‍വിക്ക് കാരണമായത്. സിപിഐഎമ്മും ബിെജപിയും തമ്മിലായിരുന്നു ധാരണ.
മുഖ്യമന്ത്രിയടക്കം ഇടപെട്ട് ബിജെപിയുടെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിലേക്കെത്തിച്ചു. വിജയം ഉറപ്പാക്കാന്‍ മറ്റുചില മണ്ഡലങ്ങളിലും സിപിഐഎം സമാനരീതിയില്‍ ഒത്തുകളിച്ചിരുന്നു,' പുസ്തകത്തില്‍ പറയുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് ഡീലിന്റെ അടിസ്ഥാനത്തിലാണെന്നും പത്രിക തള്ളിയ ബിജെപി പിന്തുണച്ചത് സ്വതന്ത്രനെയാണെന്നും ഇതുവഴി ബിജെപി വോട്ടുകള്‍ ഭൂരിപക്ഷവും സിപിഎമ്മിലേക്ക് പോയെന്നുമാണ് അധ്യായത്തില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
