തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപകരിലൊരാളായ കെ.എന്‍ ലളിത അന്തരിച്ചു. 88 വയസായിരുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കോഫീ ഹൗസുകളെ നിയന്ത്രിക്കുന്ന തൃശൂര്‍ ആസ്ഥാനമായ ഇന്ത്യാ കോഫീ ബോര്‍ഡ് സഹകരണ സംഘത്തില്‍ രണ്ടുതവണ ഡയറക്ടറുമായിരുന്നു.
1957-ല്‍ ഇന്ത്യാ കോഫീ ബോര്‍ഡ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയപ്പോളും പിന്നീട് 80-ാമത്തെ വയസിലും. ഇന്ത്യന്‍ കോഫീ ഹൗസുകളുടെ സ്ഥാപക നേതാക്കളിലൊരാളും തൃശൂര്‍ ആസ്ഥാനമാക്കിയുള്ള ഇന്ത്യാ കോഫീ ബോര്‍ഡ് സഹകരണ സംഘത്തിന്റെ പ്രഥമ സെക്രട്ടറിയുമായിരുന്ന പരേതനായ എന്‍.എസ് പരമേശ്വരന്‍ പിള്ളയുടെ ഭാര്യയാണ്. തൃശൂര്‍ പ്ലാക്കാട്ട് ലെയിനിലെ ലളിതാ മന്ദിരത്തിലായിരുന്നു താമസം.
1957ല്‍ എ.കെ.ജി മുന്‍കൈയെടുത്ത് തൃശൂര്‍ ആസ്ഥാനമാക്കി ഇന്ത്യാ കോഫീ ബോര്‍ഡ് സഹകരണ സംഘമുണ്ടാക്കിയപ്പോള്‍ വനിതാ പ്രതിനിധിയില്ലാതെ വന്നു. പ്രൊമോട്ടര്‍മാരില്‍ ഒരാളാകാന്‍ സന്നദ്ധയായി ലളിത രംഗത്തെത്തി. 16 സ്ഥാപകരില്‍ ഒരാളായ ലളിത താലിമാല വിറ്റാണ് സംഘത്തിന് മൂലധനമായി 200 രൂപ നല്‍കിയത്. സംഘത്തിന് ഇന്ത്യന്‍ കോഫീ ഹൗസ് തുറക്കാന്‍ പണം തികയാതെ വന്നപ്പോഴും ലളിത സഹായിച്ചിരുന്നു.
മക്കള്‍ : എന്‍.പി ചന്ദ്രശേഖരന്‍ (ന്യൂസ് കണ്‍സള്‍ട്ടന്റ്, കൈരളി ചാനല്‍), എന്‍.പി. ഗിരീശന്‍ (ഇന്ത്യന്‍ കോഫീ ഹൗസ്), എന്‍.പി. മുരളി (ഇറ്റലി), എന്‍.പി. സുനിത. മരുമക്കള്‍: കെ. ഗിരിജ, എ. ജയ, എം. മായ, എന്‍. രമേഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
