എസ്‌ടി-എ‌സ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകിയില്ലെന്ന ആരോപണം നിഷേധിച്ച് കെ.എൻ. ബാലഗോപാൽ

JUNE 5, 2026, 12:59 AM

തിരുവനന്തപുരം: എ‌സ്‌ടി, എസ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക നൽകിയില്ലെന്ന ആരോപണം നിഷേധിച്ച് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അഞ്ചുവർഷംകൊണ്ട് നൽകിയത് 5326 കോടി രൂപയാണ്. മാർച്ച് വരെയുള്ള സ്കോളർഷിപ്പ് ബില്ലുകൾ പാസാക്കിയതാണെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

5326 കോടി രൂപ വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസമെന്നും അദ്ദേഹം ആരോപിച്ചു.മുഴുവൻ തുകയും നൽകിയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബില്ലുകൾ മാറി നൽകുന്നതിന് പകരം കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമെന്നും കെ.എൻ, ബാലഗോപാൽ വിമർശിച്ചു.

vachakam
vachakam
vachakam

അതേസമയം, മുൻ സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇന്നലെ വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എസ്‌.സി/എസ്‌.ടി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപ കുടിശികയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് കെ.എൻ. ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam