തിരുവനന്തപുരം: ആശാപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ നടപടിയെ പരിഹസിച്ച് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ.
'മല എലിയെ പ്രസവിച്ചത് പോലെ' ആയിപ്പോയെന്നായിരുന്നു കെ എൻ ബാലഗോപാലിന്റെ പരിഹാസം.
ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് ചില സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളോളം സമരം നടന്നതെന്നും തങ്ങൾ അധികാരത്തിലെത്തിയാൽ ആശമാരുടെ ആവശ്യങ്ങൾ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പിലാക്കുമെന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
