കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. പിണറായി വിജയൻ തമിഴ്‌നാട്ടിൽ പോയി മത്സരിക്കുകയാണെങ്കിൽ കേരളം രക്ഷപ്പെടുമെന്നാണ് ഷാജിയുടെ പരിഹാസം.
കേരളത്തിലെ ഭരണപരാജയവും ജനങ്ങൾ നേരിടുന്ന ദുരിതങ്ങളും മുൻനിർത്തിയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സർക്കാരിന്റെയും നയങ്ങൾ കേരളത്തെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം താനൂരില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ജനങ്ങളെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലായതു കൊണ്ടാണ് മന്ത്രി വി.അബ്‌ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി പറഞ്ഞു.
താനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി അബ്‌ദുറഹ്മാൻ ഇത്തവണ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സീറ്റ് മാറ്റി തിരൂരിലേക്ക് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശേഷമാണ് പ്രചാരണം തുടങ്ങിയത്. ഇതാണ് പരിഹാസത്തിന് കാരണം. മുൻ അഴീക്കോട് എംഎൽഎയായ കെഎം ഷാജി 2021 ൽ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന് ശേഷം ഇത്തവണ മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
