സ്ത്രീ-പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ലെന്ന് കെ.ജെ. ഷൈൻ

SEPTEMBER 20, 2025, 2:57 AM

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ. ഷൈനിന് എതിരായ അപവാദ പ്രചരണകേസിൽ കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പൊലീസ്.  കേസിൽ പൊലീസ് സംവിധാനം ഉണർന്ന് പ്രവർത്തിച്ചതായി കെ.ജെ. ഷൈൻ പറഞ്ഞു. 

കിട്ടിയ എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയെന്ന് ഷൈൻ പറഞ്ഞു. നെഹ്റുവിന്റെ, ഒരച്ഛൻ മകൾക്ക് അയച്ച കത്തിൽ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ടെന്നും അതെല്ലാവരും വായിക്കണമെന്നും ഷൈൻ പറഞ്ഞു.

'കോൺഗ്രസ് സംസ്‌കാരം നില നിൽക്കണം. എങ്കിലേ ഉയർന്ന ആശയ ചിന്താഗതികൾ ഉള്ളവർക്ക് പ്രവർത്തിക്കാനാവൂ. സ്ത്രീ പുരുഷ ലൈംഗികത നടുറോഡിൽ വലിച്ചിഴക്കപ്പെടേണ്ടതല്ല', ഷൈൻ പറഞ്ഞു.

vachakam
vachakam
vachakam

പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനും കുടുംബത്തിനും എതിരായ സൈബർ ആക്രമണത്തിലും കെ ജെ ഷൈൻ പ്രതികരിച്ചു. സ്ത്രീയെയും പുരുഷനെയും ഏതൊരു മനുഷ്യനെയും മോശം ആയി ചിത്രീകരിക്കാൻ പാടില്ലെന്നും ഏത് രാഷ്ട്രീയ പാർട്ടിയായാലും അത് ചെയ്യാൻ പാടില്ലെന്നും കെ ജെ ഷൈൻ പറഞ്ഞു.

ജവഹർലാൽ നെഹ്റുവിന്റെ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന പുസ്തകം എല്ലാവരും വായിക്കണമെന്നാണ് കെ.ജെ.ഷൈൻ്റെ പ്രസ്താവന. സംസ്കാരം എന്താണെന്ന് അതിൽ പറയുന്നുണ്ട്. നെഹ്‌റു പറഞ്ഞ കാര്യങ്ങൾ മനസിലാകാത്തവർക്ക് പഠന ക്ലാസുകൾ വെയ്ക്കണം. ഒരു മനുഷ്യനെയും മോശമായി ചിത്രീകരിക്കാൻ പാടില്ല. സ്ത്രീ-പുരുഷ ലൈംഗികത നടുറോഡിലേക്ക് വലിച്ചിഴക്കപ്പെടേണ്ടതല്ലെന്നും കെ.ജെ.ഷൈൻ കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam