പേരാവൂരില്‍ കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മത്സരിച്ചേക്കും

FEBRUARY 8, 2026, 4:48 AM

കൊച്ചി: കേരള നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങി കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ (കിഫ). സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തീരുമാനം. 

കേരള നിയമസഭയില്‍ മലയോര കര്‍ഷകരുടെ ശബ്ദം പ്രതിധ്വനിക്കുമെന്ന് മത്സര തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷന്‍ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരില്‍ കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മത്സരിച്ചേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട് കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുവിക്കാന്‍, ഐക്യത്തോടെ നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അസോസിയേഷന്‍ കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ തുടങ്ങി.

vachakam
vachakam
vachakam

'കര്‍ഷക സമൂഹം നേരിടുന്ന കാതലായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനായി 35 ഇന ആവശ്യങ്ങളുടെ ഒരു ചാര്‍ട്ടര്‍ അസോസിയേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനും തയ്യാറായ മുന്നണികളുമായി സഹകരിക്കാന്‍ തയ്യാറാണ്.' കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam