മലപ്പുറം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആശ്വാസം. മലപ്പുറം പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെ കൊല്ലത്ത് നിന്നും കണ്ടെത്തി.
കേസിലെ നാല് പ്രതികളെയും പൊലീസ് പിടികൂടി. ഇവരെ പാണ്ടിക്കാട് എത്തിക്കും. ഷമീറിന്റെ ശരീരത്തിൽ പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന.
തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എവിടെ? കേസിൽ രണ്ടു പേർ പിടിയിൽ
ദുബായിൽ ജോലിചെയ്യുന്ന ഷമീർ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്. ദുബായിലെ സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഷമീറിനെ കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാണ്ടിക്കാട് നിന്ന് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎൽപി സ്‌കൂളിന് സമീപത്തുവെച്ചാണ് ഒരു സംഘം ആളുകൾ ഇന്നോവ കാറിലേക്ക് വലിച്ചു കയറ്റിയത്.
കുതറി മാറാൻ ഷമീർ ശ്രമിച്ചെങ്കിലും സംഘം ഷമീറിനെ ബലം പ്രയോഗിച്ചു കാറിൽ കയറ്റുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
