തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി വ്യക്തമാക്കി ധനമന്ത്രി കെ. എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകകൾ ഇപ്പോഴും കുടിശ്ശികയായി തുടരുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യങ്ങളിൽ മുന്നോട്ട് പോകാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള മേഖലകളിൽ ഉണ്ടാകുന്ന മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ അടുത്ത ഘട്ടങ്ങളിൽ പ്രകടമാകുമെന്നും, അതിനാൽ തന്നെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ ബജറ്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയതല്ലെന്നും, എന്നാൽ ജനക്ഷേമത്തിന് പ്രാധാന്യം നൽകുന്ന തീരുമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ വരുമാനം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും, അതിന് അനുയോജ്യമായ നടപടികളാണ് ബജറ്റിൽ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും അലവൻസുകളിൽ പരിഷ്‌കരണം നടത്തുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, കേന്ദ്ര സർക്കാർ കഴിഞ്ഞ 12 വർഷമായി ഈ ആവശ്യങ്ങൾക്ക് നൽകുന്ന തുക വർധിപ്പിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമയോചിതമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും, അത്തരം തീരുമാനങ്ങളാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
