തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിൻ്റെ അവസാന ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
മൊത്തം ആഭ്യന്തര ഉൽപ്പാദനം 9.3 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി ഉയർന്നു. 6.19 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 685 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ വളർച്ചയിലെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനവും പ്രതിശീർഷ വരുമാനവും കൂടി. ഉയർന്ന പ്രതിശീർഷ വരുമാനമുള്ള ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു.
മലയാളിയുടെ പ്രതിശീർഷ വരുമാനം 1.90 ലക്ഷം രൂപയായി. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. മൊത്തം സംസ്ഥാന മൂല്യ വർധന 6.59 ശതമാനമായി ഉയർന്നെന്നും സാമ്പത്തിക അവലോകന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
