കേരള സർവകലാശാല ചട്ടങ്ങൾ കാറ്റിൽപ്പറത്തി വിസി മോഹനൻ കുന്നുമ്മൽ. നാലു മാസത്തിലൊരിക്കൽ സെനറ്റ് യോഗം ചേരണമെന്ന സർവ്വകലാശാല ചട്ടം ആണ് വൈസ് ചാൻസിലർ മറികടന്നിരിക്കുന്നത്.ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി.ഗവർണർക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനൻ കുന്നുമ്മലിന്റെ വിശദീകരണം.
ഇത് ആദ്യമായല്ല വിസി ചട്ടങ്ങൾ ലംഘിക്കുന്നത് എന്നാണ് റിപ്പോർട്ട്. സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്കെതിരെ പൊലീസിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം. സെനറ്റ് യോഗം സംബന്ധിച്ച് വിസി പുറത്തിറക്കിയ കത്ത് സർവകലാശാലാ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിൻഡിക്കേറ്റംഗങ്ങളും സർവകലാശാലയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടുന്നു.
ഗവർണറുടെ സൗകര്യം കണക്കിലെടുത്താണെങ്കിലും ചട്ടങ്ങൾ മറികടക്കാൻ കഴിയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചാൻസിലർ സെനറ്റ് യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്നും ഇവർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
