കേരള സര്‍വകലാശാല വിസി-സിന്‍ഡിക്കേറ്റ് അധികാര തര്‍ക്കം സമവായത്തിലേക്ക്

JULY 18, 2025, 10:21 PM

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വിസി-സിന്‍ഡിക്കേറ്റ് അധികാര തര്‍ക്കം സമവായത്തിലേക്ക്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വിസി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു നല്‍കിയതോടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞത്. സര്‍വകലാശാല പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ ഇടപെട്ടത്.

നിലപാടില്‍ മന്ത്രി അയഞ്ഞതോടെ ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തി മോഹനന്‍ കുന്നുമ്മല്‍ ആര്‍. ബിന്ദുവിനെ കണ്ടിരുന്നു. കേരള സര്‍വകലാശാല വിഷയത്തിനപ്പുറം മറ്റ് സര്‍വകലാശാലയിലെയും പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമം. ഗവര്‍ണര്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ മന്ത്രിമാര്‍ രാജഭവനില്‍ എത്തി പ്രതിസന്ധി പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam