പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വരില്ല, ചോദ്യം ചെയ്യലിൽ അതൃപ്തിയുമായി പി.എസ്.സി അംഗങ്ങൾ

SEPTEMBER 10, 2026, 11:01 PM

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട്  ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ കടുത്ത അതൃപ്തിയുമായി പി.എസ്.സി  അംഗങ്ങൾ. 

ഓഫീസ് ആസ്ഥാനത്തേക്ക് എത്തില്ലെന്ന നിലപാടിലാണ്  അംഗങ്ങൾ. ഉന്നത ഭരണഘടനാ പദവിയിലുള്ളവരായതിനാൽ പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി അംഗങ്ങളും ചെയർമാൻ എം. ആർ. ബൈജുവും ആഭ്യന്തര സെക്രട്ടറിക്ക് ഉടൻ കത്ത് നൽകും.

കേസിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്.പി സഖറിയ സെപ്റ്റംബർ 15 മുതൽ ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെയാണ്  നിർണ്ണായക നീക്കം. ക്രൈംബ്രാഞ്ചിന്റെ നോട്ടീസിൻമേൽ തുടർനടപടികൾക്കായി കമ്മീഷൻ അംഗങ്ങൾ നിയമോപദേശവും തേടും. 

vachakam
vachakam
vachakam

എന്നാൽ ക്രിമിനൽ നടപടി ചട്ടപ്രകാരം ചോദ്യം ചെയ്യേണ്ട സ്ഥലം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.ഭരണഘടനാ സ്ഥാപനമാണെങ്കിലും ക്രിമിനൽ കേസുകളിൽ പ്രത്യേക ആനുകൂല്യമോ പരിരക്ഷയോ ലഭിക്കില്ലെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തൽ.

കേസുമായി ബന്ധപ്പെട്ട് മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആരെയെങ്കിലും സഹായിക്കാനായി ക്രിമിനൽ ഗൂഢാലോചനയിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam