ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഐപിഎസ് തലപ്പത്തു അഴിച്ചു പണി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്‍റേണല്‍ സെക്യൂരിറ്റി ഐജി ശ്യാം സുന്ദറിനെ നിയമിച്ചതായാണ് പുറത്തു വരുന്ന വിവരം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എ അക്ബറിനെ എറണാകുളം ക്രൈം ബ്രാഞ്ച്-2 ഐജിയായി നിയമിച്ചു.
വിജിലന്‍സ് ഐജി ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. ഡി ശില്‍പ്പയാണ് പുതിയ പെലീസ് പ്രെക്യുര്‍മെന്‍റ് വിഭാഗം എഐജി. 114 ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റമുണ്ട് എന്നും റിപ്പോർട്ടുകൾഉണ്ട്.
അതേസമയം തെരഞ്ഞെടുപ്പിനു മുന്നോടിയായി വീണ്ടും പൊലീസില്‍ സ്ഥലം മാറ്റമുണ്ടാകുമെന്നാണ് സൂചന. ഐഎഎസ് തലത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കും എന്നും സൂചന ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്