പത്തനംതിട്ട: ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ചതിനെ തുടർന്ന് നാട്ടുകാർ ജീപ്പ് തടഞ്ഞു നിർത്തി.
ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിയത്.
സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘം എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
