കൊച്ചി: മരണാനന്തര അവയവദാനത്തിന് പുതിയ മാനങ്ങൾ നൽകി കേരളത്തിലെ അവയവ ദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയിൽ സ്മാരകം വരുന്നു. 'വേവ് ഓഫ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന സ്മാരകം കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ), ഹാർട്ട് കെയർ ഫൗണ്ടേഷൻ, ജി.സി.ഡി.എ. എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്.
കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് സ്മാരകം ഉയരുന്നത്. തിങ്കളാഴ്ച ഒരുമണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാജോർജ് സ്മാരകത്തിന് തറക്കല്ലിടും. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം ദാനംചെയ്തവരുടെ സ്മരണയ്ക്കായി നിർമിക്കുന്ന ഈ സ്മാരകം, കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്.
ഇതുവരെ മൃതസഞ്ജീവനി പദ്ധതി വഴി അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകൾ സ്മാരകത്തിൽ രേഖപ്പെടുത്തും. അവയവമാറ്റത്തിലൂടെ രണ്ടാം ജന്മം ലഭിച്ചവരുടെ ജീവിതകഥകൾ, അവയവദാനത്തെക്കുറിച്ചും അവയവമാറ്റ ശസ്ത്രക്രിയകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങൾ, അവയവദാനത്തിനുള്ള സമ്മതപത്രം നൽകാനുള്ള സംവിധാനങ്ങൾ എന്നിവയെല്ലാം ഈ സ്മാരകത്തിലുണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
