തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് അവസാനിച്ചു. ഇനി ഫലമറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. മറ്റന്നാളാണ് വോട്ടെണ്ണൽ.
രണ്ടാം ഘട്ടത്തിൽ 75.38 ശതമാനമാണ് പോളിങ്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിലാണ്.
രാത്രി എട്ടു മണി വരെയുള്ള കണക്കുകൾ പ്രകാരം പോളിങ് 78.21 ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
വൈകിട്ട് 05:40 വരെയുള്ള കണക്ക് പ്രകാരം പോളിങ് 70 ശതമാനം പിന്നിട്ടിരുന്നു. ഉച്ചയോടെ പോളിങ് 50 % കടന്നു. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ ബൂത്തിലെ റീപോളിങ്ങും നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
