കാർഷിക സർവകലാശാലയിൽ ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി നിയമിക്കാന്‍ നീക്കം

JUNE 18, 2026, 1:06 AM

തിരുവനന്തപുരം:  കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ് ചാൻസലറായി ബിജെപി അധ്യാപക സംഘടന നേതാവിനെ നിയമിക്കാനാണ് നീക്കം. 

എന്നാൽ സർവകലാശാല ചട്ടം അനുസരിച്ച് സർക്കാരുമായി കൂടി ആലോചിച്ച് മാത്രമേ വിസി നിയമനം സാധ്യമാകുകയുള്ളൂ. അതിനാൽ കൃഷിമന്ത്രിയുമായി ചർച്ച നടത്താനാണ് ഗവർണറുടെ ആലോചന. 

വെള്ളാണിക്കര കാർഷിക കോളേജിലെ ഡീൻ ഡോ. സജിത റാണിയെ വിസിയായി നിയമിക്കാനാണ് ശ്രമം.

vachakam
vachakam
vachakam

സർവകലാശാല ചട്ടം പ്രകാരം സർക്കാരുമായി കൂടി ആലോചിച്ച ശേഷം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണം നിയമനം നടത്താൻ.

ചട്ടം ലംഘിച്ച് നിയമനം നടത്തിയാൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിലാണ് ലോക് ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുമായി ചർച്ച നടത്താനും നീക്കമുണ്ട്. സർവകലാശാലയുടെ ജനറൽ കൗൺസിലിലും പിടിമുറുക്കാൻ ഗവർണറുടെ നീക്കം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam