തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിനെ മർദിച്ച കൺട്രോൾ റൂ സിഐ അഭിലാഷ് ഡേവിഡിനെതിരായ നടപടിയിൽ കമ്മീഷണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പുറത്ത്.
അഭിലാഷ് ഡേവിഡിന് ലഭിച്ച പീഡന പരാതിയിൽ തുടർനടപടി സ്വീകരിച്ചില്ലയെന്നാണ് കണ്ടെത്തൽ. ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും ഉണ്ടായി എന്നും നോട്ടീസിൽ പറയുന്നു.
സർവീസിൽനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ സി.എച്ച് നാഗരാജു ആയിരുന്നു കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
എന്നാൽ സർവീസിൽ നിന്ന് താൽക്കാലികമായാണ് നീക്കം ചെയ്തത്. പിന്നീട് അഭിലാഷ് ഡേവിഡിൻ്റെ വിശദീകരണം ശരിവെച്ച് കൊണ്ടാണ് ജോലിയിൽ തിരിച്ചെടുത്തത്.
എന്നാല്‍ തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു എന്ന് വിശദീകരിച്ച അഭിലാഷ് ഡേവിഡ് താന്‍ ഷാഫിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. എന്നാല്‍ തന്‍റെ സിപിഎം പശ്ചാത്തലം അഭിലാഷ് നിഷേധിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
