പറവൂരിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ  

JUNE 26, 2025, 3:14 AM

കൊച്ചി: പറവൂരിൽ ദമ്പതികളെ ആത്മഹത്യ  ചെയ്ത നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം.

കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 

 സുരേന്ദ്രനും സജിതയ്ക്കും പറവൂരിൽ രണ്ടു വീടുകളുണ്ടായിരുന്നു. ഇതിൽ അടച്ചിട്ട വീട്ടിൽ വച്ചാണ് ഇവർ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. 

vachakam
vachakam
vachakam

ഏറെനേരമായിട്ടും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന്  നാട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു വീടുകൾ ഉണ്ടെങ്കിലും രണ്ടും ബാങ്കിൽ പണയത്തിലായിരുന്നു എന്നാണ് വിവരം. ഇവർക്ക് പ്ലസ്‌വണിന് പഠിക്കുന്ന മകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam