പിഎം ശ്രീ നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, ഇടത്-വലത് മുന്നണികൾ സങ്കുചിത രാഷ്ട്രീയം കളിക്കുന്നു; രാജീവ് ചന്ദ്രശേഖർ

SEPTEMBER 10, 2026, 10:10 PM

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ കാലതാമസം വരുത്തുന്നതിനാൽ കേരളത്തിന് അനുവദിക്കേണ്ട മറ്റ് കേന്ദ്ര വിദ്യാഭ്യാസ ഫണ്ടുകളും നൽകാനാവാത്ത സാഹചര്യമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.

വിദ്യാഭ്യാസ മേഖലയിലെ പുരോഗതിക്കായി കേരളം എത്രയും വേഗം പി.എം ശ്രീ പദ്ധതി നടപ്പാക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ സങ്കുചിത രാഷ്ട്രീയം പറഞ്ഞ് സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട വലിയ ആനുകൂല്യങ്ങളും വികസന ഫണ്ടുകളും ഇല്ലാതാക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

പി.എസ്.സിയിലെ തട്ടിപ്പുകളും അഴിമതിയും കാരണം ദുരിതത്തിലായ റാങ്ക് ഹോൾഡർമാരുടെ അവസ്ഥയും സംസ്ഥാനത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന സർക്കാരിന് 120 ദിവസം പിന്നിട്ടിട്ടും ഒരു കാര്യവും നടപ്പിലാക്കാൻ സാധിച്ചില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam