തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും.
ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി റിപ്പോർട്ട് വരെ അടിയന്തിര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
അസാധാരണ പോരിനിടെയാണ് നന്ദിപ്രമേയ ചർച്ച. 60 പേജുള്ള നയപ്രഖ്യാപനം വായിക്കാതെ ഒന്നരമിനുട്ടിൽ പ്രസംഗം അവസാനിച്ചായിരുന്നു ഗവർണ്ണർ നയപ്രഖ്യാപനം നടത്തിയത്.
സർക്കാർ തികഞ്ഞ പരാജയമെന്നും, ഗവർണ്ണർ-സർക്കാർ ഒത്തുകളിയെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തും. വിവാദ വിഷയങ്ങൾ ഒന്നിന് പിറകെ ഒന്നായി അടിയന്തിര പ്രമേയങ്ങളായി പ്രതിപക്ഷം കൊണ്ടുവരും.
ക്ഷേമ പെൻഷൻ കുടിശ്ശിക, എക്സാലോജികിനെതിരായ റിപ്പോർട്ടുകൾ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെഎസ്ആർടിസി പ്രശ്നം, സപ്ലൈകോയിലെ അനിശ്ചിതത്വം എല്ലാം പൊരിഞ്ഞ ഏറ്റുമുട്ടലിലേക്ക് നീങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്