'ബിജെപിയുടെ ക്യാപ്റ്റൻ'; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ 

MARCH 23, 2026, 6:19 AM

മുഖ്യമന്ത്രി ബിജെപിയുടെ “ക്വട്ടേഷൻ” ഏറ്റെടുത്തിരിക്കുകയാണെന്ന ആരോപണവുമായി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി ബിജെപിയുടെ ക്യാപ്റ്റനാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകൾ ഭാരതീയ ജനതാ പാർട്ടിക്ക് അനുകൂലമാണെന്നും വിമർശിച്ചു.

രാഹുൽ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനമെന്നും, അദ്ദേഹത്തിനെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്നത് ബിജെപിയാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നടത്തുന്ന വിമർശനങ്ങൾ ബിജെപിയുമായുള്ള “ഡീൽ” ഭാഗമാണെന്നാരോപണവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം, വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകൾ എന്ന ആരോപണവും കെ സി വേണുഗോപാൽ ഉയർത്തി. ഇത്തരത്തിലുള്ള നിലപാടുകൾ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അസന്തോഷവും പ്രശ്നങ്ങളും വർധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam