തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസന്‍സിലെ എം.എല്‍.എ എന്ന വിശേഷണം ഒഴിവാക്കും. വിഷയത്തില്‍ ഗണേഷ്‌കുമാറില്‍ നിന്ന് വിശദീകരണം തേടും.
വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകളില്‍ ഉള്ളതുപോലെ വേണം ഡ്രൈവിങ് ലൈസന്‍സിലും പേരു ചേര്‍ക്കേണ്ടത്. ഇതില്‍ വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. എം.എല്‍.എ പ്രയോഗം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി തുടങ്ങി. നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങള്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്‍ കൂട്ടിച്ചേര്‍ക്കാറില്ല. ഗണേഷ്‌കുമാറിന്റെ ലൈസന്‍സിന് 2028 ജൂലൈ 10 വരെ കാലാവധിയുണ്ട്. എന്നാല്‍ അദ്ദേഹം ഉള്‍പ്പെട്ട നിയമസഭയുടെ കാലാവധി കഴിഞ്ഞു.
'സാരഥി' സോഫ്റ്റ്‌വെയര്‍ നിലവില്‍ വന്ന 2019 ന് മുന്‍പാണ് ഗണേഷ്‌കുമാറിന്റെ ലൈസന്‍സില്‍ പേരിനൊപ്പം എം.എല്‍.എ എന്ന് കൂട്ടിച്ചേര്‍ത്തത്. 18 വയസ് തികയുന്നതിന് മുന്‍പേ ഗണേഷ്‌കുമാര്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയതായും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ തുടര്‍നടപടിക്കായി മോട്ടോര്‍വാഹനവകുപ്പ് നിയമോപദേശം തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
