കാസർകോട് യുവതിക്ക് നേരെ ആൺസുഹൃത്തിന്റെ ആക്രമണം; കുത്തേറ്റ യുവതി ആശുപത്രിയിൽ 

SEPTEMBER 8, 2025, 10:50 PM

കാസർകോട്: ആൺസുഹൃത്തിന്റെ കുത്തേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് യുവതിയെ ആക്രമിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ.

അതേസമയം രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതിയായ പ്രതാപ് എന്നാണ് ലഭിക്കുന്ന വിവരം. മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തിനായി രേഖ കേസ് നൽകിയിട്ടുണ്ട്. പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി ആദൂർ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. 

തുടർന്ന് സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ രേഖയെ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതി ഉറപ്പുനൽകി. എന്നാൽ ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രേഖയെ വഴിയിൽ കാത്തുനിന്ന പ്രതി കഠാരകൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam