പൊള്ളലേറ്റ 4 വയസുകാരി അപകടനില തരണം ചെയ്‌തു 

OCTOBER 29, 2024, 10:03 AM

കാസർഗോഡ് : നീലേശ്വരം വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റവരില്‍ 8 പേരുടെ നില ​ഗുരുതരമാണ്. കോഴിക്കോട് എത്തിച്ച 3 പേർ ചിത്സയിലാണ്. 2 പേർ വെന്റിലേറ്ററിലാണ്. 2 പേരുടെയും നില ഗുരുതരമാണ്

പൊള്ളലേറ്റ 4 വയസുകാരി അപകട നില തരണം ചെയ്‌തു. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ളവ നടത്തുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. 

 ജില്ലാ ആശുപത്രിയിൽ കഴിയുന്ന 33 പേരിൽ അഞ്ച്‌ പേരുടെ നില ​ഗുരുതരമാണ്. ഐശാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 19 പേരിൽ മൂന്നുപേരുടേയും അരിമല ആശുപത്രിയിൽ പ്രവേശിപ്പിച്ച 12-ൽ രണ്ട്‌ പേരുടേയും നില ​ഗുരുതരമാണ്. 

vachakam
vachakam
vachakam

തിക്കിലും തിരക്കിലും പരിക്കേറ്റവരും നിരവധിയാണ്‌. സഞ്ജീവനി ആശുപത്രിയിൽ 40 പേരെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രിയിലുള്ള 11 പേരിൽ രണ്ടുപേരുടേയും നില ​ഗുരുതരമാണ്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam