മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരിക്കേറ്റു

JUNE 6, 2025, 10:58 PM

തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ  അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. 

കെഎസ്ആർടിസി ബസ് ഡ്രൈവർക്കാണ് കൂടുതൽ പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്ന് എറണാകുളത്തെക്ക് പോകുകയായിരുന്ന ബസിന് പിന്നിലാണ് കോഴിക്കോട് നിന്നും പെരുമ്പാവൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചത്.

vachakam
vachakam
vachakam

റോഡിലെ ഗട്ടറിൽ വീഴാതിരിക്കാൻ കർണാടക ബസ് സഡൻ ബ്രേക്കിടുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതോടെ പിന്നാലെ വന്ന കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam