കോഴിക്കോട്: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വി.ഡി. സതീശനും സർക്കാരിനും ആശംസകൾ നേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് കാന്തപുരത്തിന്റെ പ്രതിനിധിയായി എത്തിയ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയും സംഘവും മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് നേരിട്ട് ഉസ്താദിന്റെ ആശംസ കൈമാറി.
ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള ആദ്യ കാബിനറ്റ് തീരുമാനങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ എടുത്ത തീരുമാനം കാലോചിതമാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വ മൂല്യങ്ങളും സാമൂഹിക ഐക്യവും സമാധാന അന്തരീക്ഷവും നിറഞ്ഞു നിൽക്കുന്ന കേരളീയ പാരമ്പര്യത്തിലധിഷ്ഠിതമായി ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ ഈ സർക്കാരിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും കാന്തപുരം ആശംസാ കുറിപ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
